കൊട്ടാരക്കരയിൽ ഇന്നലെ രാവിലെ ഉണ്ടായ ടിപ്പർ അപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തി. രാവിലെ 7:02-ഓടെ മുക്കോണിമുക്കിൽ നടന്ന ദാരുണമായ സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
എന്നും രാവിലെ ഈ കവലയിൽ ബസ് കാത്തുനിൽക്കാറുള്ളവരാണ് മരണപ്പെട്ട പാർഥിപും അജയൻ ആചാരിയും.
കുടവെട്ടൂരിൽ നിന്ന് സ്ഥിരമായി ഈ റൂട്ടിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ഹരിലാലും അപകടത്തിൽ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളടക്കം ഏകദേശം 15 പേർ ആ സമയം ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അപകടം നടന്നയുടൻ നാട്ടുകാരായ ഉണ്ണിക്കൃഷ്ണനും ഷിബുവും രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. മണ്ണടിഞ്ഞുകിടന്ന സ്ഥലത്ത് കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ മണ്ണ് നീക്കം ചെയ്യാൻ നാട്ടുകാർ തന്നെ ആദ്യം മുൻകൈയെടുത്തു.
കൈകൊണ്ട് മണ്ണ് നീക്കം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ സമീപത്തെ വീട്ടിൽ നിന്നെടുത്ത മൺവെട്ടി ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ഓട്ടോറിക്ഷയിലും കാറിലുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ടിപ്പർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർ നിസാമിനെ അഗ്നിരക്ഷാ സേന പുറത്തെടുത്തത്.
തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മറിഞ്ഞുകിടന്ന ടിപ്പർ ഉയർത്തിയപ്പോഴാണ് അതിനടിയിൽ കുടുങ്ങിക്കിടന്ന അജയൻ ആചാരിയെയും ഹരിലാലിനെയും കണ്ടെത്തിയത്. രാവിലെ 9 മണിയോടെ വൈദ്യുത ലൈൻ വിച്ഛേദിച്ച ശേഷം മണ്ണുമാന്തി ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലും മറ്റാരെയും കണ്ടെത്താനായില്ല.
ഏകദേശം നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾ 11 മണിയോടെയാണ് അവസാനിച്ചത്.
പ്രദേശത്ത് സ്ഥിരമായി ടിപ്പർ ലോറികൾ അമിതവേഗതയിൽ പാഞ്ഞെത്തുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നീലേശ്വരം റോഡിലേക്ക് കടക്കുന്ന ഭാഗത്ത് അടിയന്തരമായി സ്പീഡ് ബ്രേക്കർ നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ വീണ്ടും ഉയർത്തുകയാണ്.
നിലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള മിറർ തകർന്ന നിലയിലാണുള്ളത്. അപകടസ്ഥലം സന്ദർശിച്ചവരിൽ മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി.
വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ.
ലതാദേവി, മുൻ എംഎൽഎ പി. അയിഷ പോറ്റി, കലക്ടർ ആനി ജൂല തോമസ്, റൂറൽ എസ്പി ഷാജി സുഗുണൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

