മലയിൻകീഴ്: സൗഹൃദത്തിന്റെ ആഴം സൂക്ഷിച്ച നാല് യുവാക്കളുടെ നെയ്യാർ ഡാം യാത്ര ഒടുവിൽ അവസാനിച്ചത് നാടിനെ നടുക്കിയ ദാരുണമായ അപകടത്തിൽ. ഇന്നലെ നെയ്യാർ ഡാമിലേക്കുള്ള യാത്രയ്ക്കിടെ കാട്ടാക്കട
പൊട്ടൻകാവിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ അജിൻ, സനുഷ് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അക്ഷയ്യും അനന്തുവും കൺമുന്നിൽ നടന്ന അപകടം തിരിച്ചറിയാൻ നിമിഷങ്ങൾ മാത്രമേ എടുത്തുള്ളൂ.
സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതലുള്ള ആത്മബന്ധമായിരുന്നു ഈ നാലുപേർക്കും ഉണ്ടായിരുന്നത്. ഒരേ ക്ലാസിൽ പഠിച്ചവരും കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നവരുമാണ് അക്ഷയ്യും സനുഷ്എന്നും നാട്ടുകാർ ഓർക്കുന്നു.
അഗ്നിരക്ഷാസേനയുടെ നഷ്ടം എ.എസ്. അജിന്റെ വിയോഗം അഗ്നിരക്ഷാസേനയ്ക്കും വലിയൊരു നഷ്ടമായി മാറി.
ബിടെക് ബിരുദധാരിയായ അജിൻ, മാതാവ് സുജയോടൊപ്പം നാല് വർഷത്തിലേറെയായി സിവിൽ ഡിഫൻസ് അംഗമായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആദ്യം വിഴിഞ്ഞം അഗ്നിരക്ഷാസേന സ്റ്റേഷനിലായിരുന്ന ഇരുവരും, യാത്രാ സൗകര്യം മുൻനിർത്തി മൂന്ന് മാസം മുൻപാണ് കാട്ടാക്കട സ്റ്റേഷനിലേക്ക് മാറിയത്.
അജിന്റെ സഹോദരി അഹിജയും ഇവർക്കൊപ്പം സിവിൽ ഡിഫൻസിലുണ്ട്. ദുരന്തം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ആദ്യം തിരിച്ചറിഞ്ഞില്ലെങ്കിലും, ബൈക്കിന്റെ നമ്പർ പരിശോധിച്ചപ്പോഴാണ് തങ്ങളുടെ സഹപ്രവർത്തകനാണ് അപകടത്തിൽപ്പെട്ടതെന്ന് മനസ്സിലായത്.
കോവളം, വിഴിഞ്ഞം തീരങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും ബോധവൽക്കരണ ക്ലാസുകളിലും സജീവമായിരുന്ന അജിന്റെ വിയോഗം ഉദ്യോഗസ്ഥരെയും കണ്ണീരിലാഴ്ത്തി. വീട്ടിലെത്തിയ ദുഃഖവാർത്ത അസുഖത്തെത്തുടർന്ന് തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാതാവ് മിനിമോളെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ച പിതാവ് സുനിൽ കുമാറും മകൻ സനുഷിന്റെ മരണവാർത്ത അറിഞ്ഞത് തകർന്നുപോയ മനസ്സോടെയാണ്.
ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോൾ കരുതിയ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഈ കുടുംബം. വിളവൂർക്കൽ പഞ്ചായത്തിലെ മൂലമൺ വാർഡിലാണ് സനുഷിന്റെ വീട്.
തൊട്ടടുത്തുള്ള വേങ്കൂർ വാർഡിലാണ് അജിന്റെ കുടുംബം താമസിക്കുന്നത്. നാടാകെ ഇപ്പോഴും ഈ ഇരട്ട
മരണത്തിന്റെ ഞെട്ടലിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

