താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ച തീരുമാനത്തിൽ വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ രംഗത്തെത്തി. സംഘടനയിൽ പാവയാകാൻ താനില്ലെന്ന് വ്യക്തമാക്കിയ അവർ, കഴിഞ്ഞ വർഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പിന് മുൻപേ തനിക്കെതിരെ ആസൂത്രിതമായ വ്യാജ പ്രചരണങ്ങളും വ്യക്തിഹത്യയും നടന്നതായി ആരോപിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപാർട്ടി സ്വാർത്ഥതാത്പര്യങ്ങൾ ഇടപെട്ടുവെന്നും, മുൻ കമ്മറ്റികളിലെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിൽ പോലും തടസ്സങ്ങൾ നേരിട്ടുവെന്നും ശ്വേത മേനോൻ ചൂണ്ടിക്കാട്ടി. സംഘടനയുടെ വരവ് ചെലവ് കണക്കുകളിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ രണ്ട് ഭരണസമിതികളുടെ കാലയളവിലെ കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും, ശാസ്ത്രീയമായ ഓഡിറ്റിംഗ് അനിവാര്യമാണെന്നും അവർ ആവശ്യപ്പെട്ടു. തന്റെ രാജിക്ക് ശേഷവും സാമ്പത്തിക കാര്യങ്ങളിൽ ഗൗരവകരമായ സംശയങ്ങൾ ബാക്കിയാണെന്നും ശ്വേത മേനോൻ പറഞ്ഞു.
അതേസമയം, തനിക്ക് രാഷ്ട്രീയ ചായ്വുകളില്ലെന്നും അവർ വ്യക്തമാക്കി. “ഞാൻ ബിജെപിയും അല്ല കമ്മ്യൂണിസ്റ്റും അല്ല” എന്ന് വ്യക്തമാക്കിയ ശ്വേത മേനോൻ, ഇരു സർക്കാരുകളുടെയും പരിപാടികളിൽ നിന്നും താൻ വിട്ടുനിന്നതായും കൂട്ടിച്ചേർത്തു.
“പിക്ച്ചർ അബിബാക്കി ഹേ” എന്ന് പ്രതികരിച്ച ശ്വേത മേനോൻ, കൂടുതൽ കാര്യങ്ങൾ ഈ മാസം 26-ന് മാധ്യമങ്ങൾക്ക് മുൻപാകെ വിശദീകരിക്കുമെന്നും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

