എറണാകുളം കോതമംഗലത്ത് വീടിന്റെ മുറ്റത്ത് സുരക്ഷിതമായി പാർക്ക് ചെയ്തിരുന്ന കാറിന് നേരെ അജ്ഞാതന്റെ ആക്രമണം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ഈ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കോതമംഗലം പൊലീസ്. കോതമംഗലം സബ് സ്റ്റേഷൻ പടിക്ക് സമീപം താമസിക്കുന്ന അരുൺ രാജീവിന്റെ വീട്ടിലാണ് അക്രമം അരങ്ങേറിയത്.
വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനടുത്തേക്ക് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ, കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. ദൃശ്യങ്ങളിൽ അക്രമിയെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെങ്കിലും, മുഖം മറച്ച നിലയിലായതിനാൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
സംഭവസ്ഥലത്തെയും പരിസരത്തെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ പിടികൂടുന്നതിനായി ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

