‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം’: ഇറാന്റെ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ
അബുദാബി∙ ഖത്തറിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു യുഎഇ. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമപാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാനിയൻ റവലൂഷനറി ഗാർഡ് നടത്തിയതെന്നു പ്രസ്താവനയിൽ യുഎഇ കുറ്റപ്പെടുത്തി.
ഐക്യരാഷ്ട്ര സംഘടനയുടെ ചട്ടങ്ങൾക്കും രാജ്യാന്തര നിയമത്തിനും വിരുദ്ധമായ പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായത്. ഖത്തറിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ഒരാക്രമണത്തെയും യുഎഇ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Also Read
മേഖലയുടെ സുരക്ഷയും സ്ഥിരതയും നശിപ്പിക്കുന്ന നടപടിയാണിതെന്നും യുഎഇ കുറ്റപ്പെടുത്തി. ഖത്തറിന് എല്ലാ പിന്തുണയും നൽകുമെന്നും രാജ്യത്തെ ജനങ്ങൾക്കു എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും യുഎഇ പ്രസ്താവനയിൽ പറഞ്ഞു.
എത്രയും വേഗം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

