സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ മൂല്യനിർണയത്തിലുണ്ടായ വ്യാപകമായ പിഴവുകൾക്കെതിരെ പരാതികൾ ശക്തമാകുന്നു. ഒൻസ്ക്രീൻ മാർക്കിങ് സംവിധാനത്തിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചുവെന്നാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആക്ഷേപം.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ഉറപ്പുനൽകി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നാണ്.
പരീക്ഷാ ഫീസുമായി ബന്ധപ്പെട്ട് സാങ്കേതികമായ വീഴ്ച സംഭവിച്ചതായി സിബിഎസ്ഇ അധികൃതർ ഔദ്യോഗികമായി സമ്മതിച്ചു. അമിത തുക ഈടാക്കപ്പെട്ട
വിദ്യാർത്ഥികൾക്ക് ആ തുക തിരികെ നൽകുമെന്ന് ബോർഡ് അറിയിച്ചു. നിശ്ചിത തുകയേക്കാൾ കുറവാണ് അടച്ചതെങ്കിൽ, അത്തരം വിദ്യാർത്ഥികൾക്ക് അധികൃതർ നേരിട്ട് അറിയിപ്പ് നൽകും.
ഫീസിലെ പിഴവ് മൂലം അപേക്ഷയിൽ തടസ്സം നേരിട്ട വിദ്യാർത്ഥികൾക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

