ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ കലണ്ടർ പ്രകാരം ജൂൺ 27-നാണ് അവധി രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ സംസ്ഥാനത്ത് ബക്രീദ് ആഘോഷം ജൂൺ 28-നാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അധിക അവധി അനുവദിച്ചുകൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച്, 27-ന് പുറമെ 28-ാം തീയതിയും സംസ്ഥാനത്ത് അവധിയായിരിക്കും.
ഈ ദിവസം എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

