മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് നടപടി.
സർക്കാർ അധികാരമേറ്റ് ആറാം നാളിലാണ് മുൻ മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പദ്ധതിയുടെ കരാർ നൽകിയതിൽ വൻ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം. മുട്ടം സ്വദേശിയായ ബേബി ജോസഫ് ആണ് വിജിലൻസിൽ പരാതി നൽകിയത്.
ഈ ക്രമക്കേടിൽ മുൻ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതിക്കാരൻ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. നേരത്തെയും ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അന്ന് ഔദ്യോഗികമായി പരാതികൾ രജിസ്റ്റർ ചെയ്തിരുന്നില്ല.
നിലവിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയ്ക്കാണ് വിജിലൻസ് ഒരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

