ന്യൂഡൽഹി: തേജസ് യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമാംശ് സ്യാലിന് ജന്മനാടിൻ്റെ യാത്രാമൊഴി. ഹിമാചൽ പ്രദേശിലെ കാംഗ്ഡയിലുള്ള പട്യാൽകാഡ് ഗ്രാമത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.
തമിഴ്നാട്ടിലെ സുലൂരിൽ നിന്ന് വിമാനമാർഗം എത്തിച്ച ഭൗതികദേഹം, വ്യോമസേന ഉദ്യോഗസ്ഥ കൂടിയായ ഭാര്യ വിംഗ് കമാൻഡർ അഫ്സാനും ആറ് വയസ്സുകാരിയായ മകളും ചേർന്നാണ് ഏറ്റുവാങ്ങിയത്. വിലാപയാത്രയായി വീട്ടിലെത്തിച്ച ഭൗതികശരീരം രണ്ട് മണിക്കൂറോളം പൊതുദർശനത്തിന് വെച്ചു.
കണ്ണീരോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും അദ്ദേഹത്തിന് വിട നൽകിയത്.
അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് വ്യോമസേന അറിയിച്ചു. വിമാനത്തിൻ്റെ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്നതുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്.
തകർന്ന വിമാനത്തിന് ഒൻപത് വർഷം മാത്രമേ പഴക്കമുണ്ടായിരുന്നുള്ളൂ എന്നതും അന്വേഷണത്തിൽ നിർണായകമാണ്. അഭ്യാസ പ്രകടനത്തിനിടെ ശാരീരികാസ്വാസ്ഥ്യം മൂലം പൈലറ്റിന് വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടോ എന്ന സാധ്യതയും പരിശോധിക്കും.
അതേസമയം, അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തേജസ് വിമാനങ്ങൾ നിലത്തിറക്കുമെന്ന വാർത്തകൾ വ്യോമസേന നിഷേധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

