ന്യൂഡൽഹി: ഒരു കേസിൻ്റെ കാര്യത്തിലും സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി.
വിരമിച്ച ശേഷം ഔദ്യോഗിക പദവികൾ ഏറ്റെടുക്കില്ലെന്നും ഇക്കാര്യം മുൻപേ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഗോത്ര സമൂഹത്തിനായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായാണ് ബി.ആർ. ഗവായ് നിലപാട് വ്യക്തമാക്കിയത്.
കൊളീജിയത്തിനെതിരെ പലവിധ ആരോപണങ്ങൾ ഉയരാറുണ്ടെങ്കിലും അതൊരു സുതാര്യമായ സംവിധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതി കൊളീജിയത്തിൻ്റെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്, അതിനാൽ ഇത് മികച്ചൊരു രീതിയാണ്.
തൻ്റെ ഭരണകാലത്ത് കേന്ദ്രസർക്കാർ മടക്കിയ പേരുകൾ വീണ്ടും ശുപാർശ ചെയ്ത് അംഗീകാരം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ജുഡീഷ്യറിയിലെ സ്വജനപക്ഷപാതമെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു.
അത്തരം ധാരണകൾ ശരിയല്ലെന്നും, 10-20 ശതമാനത്തിൽ താഴെ മാത്രമാണ് അത്തരം നിയമനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യതയുണ്ടെങ്കിൽ ബന്ധുക്കളാണെന്ന കാരണത്താൽ ഒഴിവാക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി വസതിയിലെത്തിയാലുള്ള സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനില്ലെന്നായിരുന്നു (നോ കമന്റ്സ്) അദ്ദേഹത്തിൻ്റെ പ്രതികരണം. ജസ്റ്റിസ് ഡി.വൈ.
ചന്ദ്രചൂഡിൻ്റെ വസതിയിൽ പ്രധാനമന്ത്രിയെത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, ഇക്കാര്യത്തിൽ സുപ്രീം കോടതിക്ക് സമയപരിധി നിർദേശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മറുപടി നൽകി.
ഓരോ വിഷയവും വ്യത്യസ്ത സ്വഭാവമുള്ളതാണ്. ചില ബില്ലുകളിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ സാധിക്കുമ്പോൾ, മറ്റു ചിലതിന് മൂന്ന് മാസത്തിലധികം സമയം വേണ്ടിവന്നേക്കാം.
അതിനാൽ എല്ലാ കേസുകളെയും ഒരേപോലെ കാണാനാവില്ലെന്നും ജസ്റ്റിസ് ഗവായ് കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

