വടക്കാഞ്ചേരി ∙ റെയിൽവേ സ്റ്റേഷനു സമീപം പുളിഞ്ചോട്ടിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് റോഡരികിലെ പുളിമരത്തിൽ ഇടിച്ച് 4 സ്ത്രീകൾ ഉൾപ്പെടെ 12 യാത്രക്കാർക്കു പരുക്കേറ്റു.
ഇവരെ ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് സാരമുള്ളതല്ല.
ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. കനത്ത മഴയിൽ പത്താംകല്ലിനും റെയിൽവേ സ്റ്റേഷനും ഇടയിലെ വളവ് തിരിയുമ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു പറയുന്നു. പരുക്കേറ്റവരെ 2 ആംബുലൻസുകളിലായാണ് ആശുപത്രികളിൽ എത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

