ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്ക് കപ്പലിന് നേരെ ഉണ്ടായ സായുധ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശിയായ സൂരജ് യാദവ് ആണ് കൊല്ലപ്പെട്ടതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിനിരയായ കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേരും ഇന്ത്യൻ പൗരന്മാരായിരുന്നു.
ഒമാൻ തീരപ്രദേശത്ത് വാണിജ്യ കപ്പലുകൾ ലക്ഷ്യമാക്കി തുടർച്ചയായി നടന്നുവരുന്ന ആക്രമണ സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. ഈ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
നിലവിലെ സാഹചര്യങ്ങൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. പ്രതിസന്ധിഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയബന്ധിതമായ ഇടപെടൽ നടത്തിയ ഒമാൻ ഭരണകൂടത്തിനും ബന്ധപ്പെട്ട
അധികാരികൾക്കും ഇന്ത്യ നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

