തിരുവോണത്തോടുള്ള അടുപ്പത്തിൽ സംസ്ഥാനം പൂർണ്ണമായും ആഘോഷലഹരിയിലേക്ക് കടന്നിരിക്കുകയാണ്. അവധി ദിവസമായതിനാൽ ഇന്ന് വിപണികളിൽ ജനത്തിരക്ക് ക്രമാതീതമായി വർദ്ധിച്ചു.
ഗ്രാമപ്രദേശങ്ങളിൽ ക്ലബ്ബുകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ വിവിധ ഓണാഘോഷ പരിപാടികളും പരമ്പരാഗത ഓണക്കളികളും സജീവമായി പുരോഗമിക്കുകയാണ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും.
പൊന്നിൻചിങ്ങം പിറന്നതുമുതൽ മലയാളികളുടെ മനസ്സിൽ ഓണത്തിന്റെ ആവേശമാണ് നിറഞ്ഞുനിൽക്കുന്നത്. തിരുവോണത്തിന് ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നാടും നഗരവും പൂർണ്ണമായും ഓൺവൈബിലാണ്.
സ്കൂൾ പരീക്ഷകൾ കഴിഞ്ഞ് കുട്ടികൾ കൂടിയെത്തിയതോടെ ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കമേറിയിട്ടുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാൽ എങ്ങും ഓണക്കളികളുടെയും ആഘോഷങ്ങളുടെയും ആരവമാണ് കാണാൻ കഴിയുന്നത്.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

