തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ആഴം വ്യക്തമാക്കുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ കേരളത്തിലെ പാർട്ടി നേതൃത്വത്തിന് കടുത്ത വിമർശനം. തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രീകരിച്ചുള്ള പ്രചാരണം കനത്ത തിരിച്ചടിയായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംസ്ഥാന ഘടകത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുകൾ. സ്ഥാനാർത്ഥി നിർണയ പ്രക്രിയയിൽ വലിയ പിഴവുകൾ സംഭവിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും പിണറായി വിജയൻ എന്ന വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു മുന്നോട്ടുപോയത്. ഇത് യഥാർത്ഥ ഇടതുപക്ഷ രാഷ്ട്രീയ നയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്നതിന് തടസ്സമായി മാറിയെന്നും വിമർശനമുണ്ട്.
കൂടാതെ, പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ എടുത്തുപറയുന്നു.
ഘടകകക്ഷിയായ സിപിഐയുമായുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ പൊളിറ്റ് ബ്യൂറോ (പിബി) നേരിട്ട് ഇടപെടേണ്ടി വന്ന സാഹചര്യം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിലേക്കും പാർട്ടിയുടെ വീഴ്ചകളിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടക്കും.
ഇതിനായി സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ച് വിപുലമായ സംസ്ഥാന സമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

