മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.
അബ്ദുൽ കലാമിന്റെ പതിനൊന്നാം ചരമ വാർഷിക ആചരണത്തിന്റെ ഭാഗമായാണ് ഡോ. എ.പി.ജെ.
അബ്ദുൽ കലാം ഇന്റർനാഷനൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജനനി അവാർഡ് നൽകിയത്. കൊല്ലം അമൃതപുരി ആശ്രമത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മാതാ അമൃതാനന്ദമയിക്ക് പുരസ്കാരം സമർപ്പിച്ചു.
മാനവിക-സാമൂഹ്യ സേവനങ്ങൾ, സമൂഹ പരിവർത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ മാതാ അമൃതാനന്ദമയി നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. ചടങ്ങിൽ സംസാരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, “മറ്റുള്ളവർക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂർണമാകുന്നത്” എന്ന അമ്മയുടെ സന്ദേശം മുൻ രാഷ്ട്രപതി ഡോ.
എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതദർശനത്തോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്നതാണെന്ന് വ്യക്തമാക്കി.
രാജ്യത്തെ ശാസ്ത്ര രംഗത്ത് ഉന്നതിയിലെത്തിക്കുകയെന്ന ഏക ലക്ഷ്യത്തോടെ പ്രവർത്തിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ.
അബ്ദുൽ കലാമെന്ന് മാതാ അമൃതാനന്ദമയി തന്റെ മറുപടി പ്രസംഗത്തിൽ ഓർമിച്ചു. ഇതോടൊപ്പം, ഡോ.
എ.പി.ജെ. അബ്ദുൽ കലാമിന്റെ ദർശനവും മൂല്യങ്ങളും ആസ്പദമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കുന്ന ‘Kalam’s Angel’ എന്ന പ്രചോദനാത്മക ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.
രാജ്യവ്യാപക വനിതാ ശാക്തീകരണ പ്രസ്ഥാനമായ ‘ജനനി 2026’ ന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. എ.പി.ജെ.
അബ്ദുൽ കലാം ഇന്റർനാഷനൽ ഫൗണ്ടേഷൻ ചെയർപഴ്സൻ ഡോ. എ.പി.ജെ.എം.
നസീമ മരക്കാർ, എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ജെറി മാത്യു, ഓർഗനൈസിങ് സെക്രട്ടറി ഓളീവിയ സൈറ റൈജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

