ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലുടനീളം എസ്എഫ്ഐ നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷം. വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ ചിലയിടങ്ങളിൽ പൊലീസ് ലാത്തിവീശുകയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു.
മാർച്ചുകൾക്കിടയിൽ വിദ്യാർഥികൾ കുഴഞ്ഞുവീഴുകയും ചെയ്തു. ലോക്ഭവനിലേക്കും വിവിധ കേന്ദ്രങ്ങളിലേക്കുമായിരുന്നു മാർച്ചുകൾ സംഘടിപ്പിച്ചത്.
കൊച്ചിയിൽ ബിഎസ്എൻഎൽ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡുകൾ മറികടന്നെത്തിയ വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ഏതാനും വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
മാർച്ചിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞെങ്കിലും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിക്കുകയും പൊലീസിനുനേരെ കുപ്പികൾ വലിച്ചെറിയുകയും ചെയ്തു.
തൃശൂരിൽ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് നടന്ന മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പാലക്കാട്ട് ഹെഡ് പോസ്റ്റ് ഓഫിസ് മാർച്ചിൽ സംഘർഷമുണ്ടാവുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തൊടുപുഴയിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

