വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥാടകരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് എറണാകുളം–വേളാങ്കണ്ണി പ്രത്യേക സർവീസ് പ്രഖ്യാപിച്ചു. 06061 എറണാകുളം –വേളാങ്കണ്ണി ട്രെയിൻ ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 10 വരെയുള്ള തീയതികളിൽ വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്നതാണ്.
ഉച്ചയ്ക്ക് 1 മണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ഈ വണ്ടി പിറ്റേന്ന് രാവിലെ 5.50-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. മടക്ക സർവീസായ 06062 വേളാങ്കണ്ണി – എറണാകുളം ട്രെയിൻ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെ വെള്ളിയാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വൈകിട്ട് 6.40-ന് വേളാങ്കണ്ണ Wത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.50-ന് എറണാകുളത്ത് തിരിച്ചെത്തും വിധമാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. പ്രധാനമായും കോട്ടയം, കൊല്ലം, ചെങ്കോട്ട വഴിയാണ് ഈ സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായി ആവശ്യത്തിന് കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് സെക്കൻഡ് എസി കോച്ചുകൾ, രണ്ട് തേഡ് എസി കോച്ചുകൾ, പതിമൂന്ന് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിവയാണ് ഈ ട്രെയിനിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

