എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ പുരോഗDിക്കുന്ന പശ്ചാത്തലത്തിൽ, ഇന്നു മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈ നിയന്ത്രണ കാലയളവിൽ വാഹനയാത്രക്കാർക്കായി വിവിധ വഴിതിരിച്ചുവിടലുകൾ അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.
അങ്കമാലി ഭാഗത്തുനിന്ന് എംസി റോഡ് വഴി സഞ്ചരിക്കേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിൽ എത്തി തുടർയാത്ര നടത്തേണ്ടതാണ്.
സമാനമായി, പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ദിശയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങളും ഇതേ റൂട്ട് തന്നെ ഉപയോഗിക്കണം. കൂടാതെ, അങ്കമാലി ഭാഗത്തു നിന്നും കോതമംഗലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതാണ്.
മൂവാറ്റുപുഴ, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്ന ചെറുവാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിൽ വല്ലം ജംക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകേണ്ടതാണ്. തിരിച്ചുളള യാത്രയ്ക്കും ഇതേ മാർഗ്ഗം ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

