ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.
പ്രശാന്ത് രംഗത്ത്. താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുകയാണെന്നും ഏത് നിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഈ സംഭവവികാസങ്ങൾക്കെല്ലാം പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് പി.എസ്. പ്രശാന്ത് പോസ്റ്റിൽ ആരോപിക്കുന്നത്.
ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ തങ്ങൾ ചെയ്ത തെറ്റെന്ന് അദ്ദേഹം കുറിപ്പിൽ ചോദിക്കുന്നു.
ക്ഷേത്ര സന്നിധിയിൽ രക്തം വീണാലും മറ്റ് അശുദ്ധികൾ ഉണ്ടായാലും അതൊക്കെ അവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കിൽ തങ്ങൾക്ക് വലിയ വിപത്തുകളിൽപ്പെടേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

