കൊട്ടാരക്കര മുക്കോണിമുക്ക്യിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ് കുമാർ എന്നിവരെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്ചയുടെ പേരിൽ സസ്പെൻഡ് ചെയ്തത്.
അപകടത്തിൽപ്പെട്ട വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് വകുപ്പുതല നടപടി.
സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ നൽകിയ മൊഴി പ്രകാരം അമിതവേഗതയാണ് അപകടത്തിന് കാരണമായത്. വാഹനം പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ വേഗത കുറയ്ക്കാൻ ഡ്രൈവർ തയ്യാറായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലും (എഫ്ഐആർ) സമാനമായ കണ്ടെത്തലുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

