ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഉസ്ബക്കിസ്ഥാനെതിരെ പോർച്ചുഗൽ ശക്തമായ നിലയിൽ. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ മുന്നിട്ടുനിൽക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ നേട്ടമാണ് ടീമിന് കരുത്തായത്.
ഈ ഗോളുകളോടെ ചരിത്രനേട്ടമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതോടെ പോർച്ചുഗീസ് ക്യാപ്റ്റന്റെ പേരിലായി.
ലോകകപ്പ് വേദിയിൽ റൊണാൾഡോയുടെ പത്താമത്തെ ഗോളാണിത്. മത്സരത്തിന്റെ 16-ാം മിനിറ്റിൽ വലചലിപ്പിച്ച റൊണാൾഡോ, 41-ാം വയസ്സിലാണ് ഈ സുപ്രധാന നേട്ടത്തിലെത്തിയത്.
ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമായും അദ്ദേഹം മാറി. 42-ാം വയസ്സിൽ ഗോൾ കണ്ടെത്തിയ റോജർ മില്ലയാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

