കൊല്ലം ഗവ. ടൗൺ യു.പി.
സ്കൂളിൽ രാജ്യാന്തര യോഗ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ സൈനിക ബോർഡ് ഓഫീസർ വിങ് കമാൻഡർ (റിട്ട.) സന്തോഷ് പരിപാടിക്ക് നേതൃത്വം നൽകി.
മേജർ ജനറൽ (റിട്ട.) സി.എസ്. നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗ പരിശീലകനായ ഡോ. ബിജു ഗോപാലകൃഷ്ണപിള്ള നയിച്ച പ്രത്യേക യോഗ പരിശീലന സെഷൻ ശ്രദ്ധേയമായി.
സംഗീതവും യോഗയും സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണാത്മകമായ പരിശീലന രീതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സംഘടിപ്പിച്ച മാജിക് ഷോയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ജില്ലാ സൈനിക ബോർഡിനൊപ്പം സതേൺ റെയിൽവേ സഡ്ആർയുസിസി അംഗവും എയർ വെറ്ററനുമായ ടി.ഹരികൃഷ്ണൻ പരിപാടിയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

