കൊട്ടാരക്കര നീലേശ്വരത്തിന് സമീപം മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ മോട്ടോർ വാഹനവകുപ്പ് കർശന നടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ റദ്ദാക്കി.
പരിശോധനയിൽ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ, വാഹനത്തിന്റെ ജിപിഎസ് സംവിധാനം പ്രവർത്തനരഹിതമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അപകടസമയത്ത് ടിപ്പർ അമിതവേഗതയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരും സാക്ഷ്യപ്പെടുത്തുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഭാരവാഹനങ്ങളുടെ യാത്രാസമയം പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു.
രാവിലെ 7 മണി മുതൽ കുട്ടികൾ സ്കൂളുകളിലേക്ക് യാത്ര ആരംഭിക്കുന്ന സാഹചര്യത്തിൽ, സ്കൂൾ സമയം കൂടി കണക്കിലെടുത്ത് വേണം ചരക്കുവാഹനങ്ങളുടെ ഗതാഗതം ക്രമീകരിക്കേണ്ടതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. ഇത്തരം ദാരുണമായ അപകടങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

