കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ശിവപുരത്ത് വെച്ച് ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.
വയനാട് തരുവണയിൽ നിന്ന് ഉംറ നിർവഹിക്കുന്നതിനായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് പൂർണമായും കത്തിനശിച്ചത്.
ശിവപുരം മുസ്ലിം ലീഗ് ഓഫിസിന് സമീപത്ത് വെച്ചാണ് ബസിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തിയതിനാൽ യാത്രക്കാർക്ക് അപകടമൊന്നും സംഭവിക്കാതെ സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിച്ചു.
തീ പടർന്ന ഉടൻ തന്നെ യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.
ബസിന് തീപിടിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന ചില കടകൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട
തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ഉടൻ തന്നെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

