ആഗോള വിപണിയിലെ ചലനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണവില വീണ്ടും വർധിച്ചു. രാജ്യാന്തര വിപണിയിൽ ഔൺസിന് 4156 ഡോളർ ആയിരുന്ന വില 4180 ഡോളറിലേക്കാണ് ഉയർന്നിരിക്കുന്നത്.
ക്രൂഡോയിൽ വിലയിലെ മാറ്റങ്ങളും പലിശനയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളുമാണ് സ്വർണവിലയുടെ ഈ മുന്നേറ്റത്തിന് ആധാരം. വിപണിയിലെ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ വരുന്ന ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യത.
കേരളത്തിൽ ഇന്ന് ഗ്രാമിന് 35 രൂപ ഉയർന്ന് 13,570 രൂപയായും, പവന് 280 രൂപ വർധിച്ച് 1,08,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ കൂടി 11,105 രൂപയിലെത്തി.
അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 230 രൂപ എന്ന നിരക്കിൽ തുടരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന കനത്ത തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ക്രൂഡോയിൽ വില താഴ്ന്നിരുന്നു.
ക്രൂഡോയിൽ വില കുറയുന്നത് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ സഹായിക്കുമെന്നത് സ്വർണവിപണിക്ക് അനുകൂലമായി മാറി. പണപ്പെരുപ്പം താഴേക്ക് പോയാൽ ഡോളറിന്റെയും ബോണ്ട് യീൽഡിന്റെയും മുന്നേറ്റം മന്ദഗതിയിലാകുകയും, ഇത് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുകയും ചെയ്യും.
അമേരിക്കയിൽ ഈ മാസം അടിസ്ഥാന പലിശനിരക്ക് വർധിക്കാനുള്ള സാധ്യത വെറും 16 ശതമാനം മാത്രമാണ്. എന്നാൽ ഡിസംബറിൽ പലിശനിരക്ക് കൂട്ടുമെന്നാണ് 92% നിരീക്ഷകരുടെയും വിലയിരുത്തൽ.
പലിശനിരക്ക് വർധന വൈകുമെന്ന സൂചനകളും സ്വർണത്തിന് കരുത്തുപകരുന്നുണ്ട്. രാജ്യാന്തര വില ഔൺസിന് 4200 ഡോളർ കടന്നാൽ വരും ദിവസങ്ങളിൽ വില 4520 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്പ്പെടുന്നു.
അങ്ങനെയാണെങ്കിൽ കേരളത്തിൽ ഗ്രാമിന് 680 രൂപയും പവന് 5440 രൂപയും വരെ വർധിക്കാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

