പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്ത് മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട്’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 25-ന് നിശ്ചയിച്ചിരിക്കുന്നു.
റിലീസിന് മുന്നോടിയായി സിനിമയിലെ ആദ്യ ഗാനം ഇപ്പോൾ പുറത്തുവന്നു. 1977-ൽ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിലെ പി.
ഭാസ്കരൻ എഴുതി കെ. രാഘവൻ സംഗീതം നൽകിയ, കെ.ജെ യേശുദാസും പി.
ജയചന്ദ്രനും പാടിയ പ്രശസ്തമായ ഗാനത്തിന്റെ പുനരാവിഷ്കാരമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. “പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും, പൊന്നിൻ സൂചിയാണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും” എന്ന് തുടങ്ങുന്ന ഗാനം, ‘കാന്താര’ ഫെയിം ബി.
അജനീഷ് ലോക്നാഥാണ് ഈ പതിപ്പിനായി സംഗീതം നിർവഹിച്ചിരിക്കുന്നത്. മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രാഷ്ട്രീയ പശ്ചാത്തലം
തിരുവനന്തപുരത്തെ എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവുമുള്ള സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. നഗരത്തിന്റെ പഴയകാല ചരിത്രവും രാഷ്ട്രീയ സാഹചര്യങ്ങളും കോർത്തിണക്കിയുള്ള ഒരു ദൃശ്യാവിഷ്കാരമായിരിക്കും ചിത്രമെന്നാണ് സൂചന.
ആര്യ തമിഴ് സംസാരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അണിയറ പ്രവർത്തകരും താരങ്ങളും
ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, അച്യുത് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.
മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ എസ്.യുവ (ഛായാഗ്രഹണം), രോഹിത് വി എസ് വാരിയത്ത് (എഡിറ്റിംഗ്), ആർ.
ശക്തി ശരവണൻ (ആക്ഷൻ), രഞ്ജിത്ത് കോതേരി (പ്രൊഡക്ഷൻ ഡിസൈൻ) തുടങ്ങിയ പ്രമുഖർ പ്രവർത്തിക്കുന്നു. ബിനോയ് സദാശിവൻ വിഎഫ്എക്സ് വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, സൗണ്ട് ഡിസൈൻ അരുൺ എസ് മണിയും ശബ്ദമിശ്രണം വിഷ്ണു പി സിയും നിർവഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

