ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റായ ആൻഡ്രോയിഡ് 17 പുറത്തിറങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോൾ, ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയ ഒരു പ്രധാന സവിശേഷത ഇപ്പോൾ പുറത്തുവരികയാണ്. പിക്സൽ ഫോണുകളുടെ ഓഡിയോ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന LHDCv5 കോഡെക്കിന്റെ പിന്തുണയാണ് പുതിയ അപ്ഡേറ്റിലൂടെ ലഭ്യമായിരിക്കുന്നത്.
സാധാരണയായി ഉപയോഗിക്കുന്ന SBC, AAC ബ്ലൂടൂത്ത് കോഡെക്കുകളേക്കാൾ ഉയർന്ന ബിറ്റ്റേറ്റ് നൽകാൻ പുതിയ LHDCv5 കോഡെക്കിന് സാധിക്കും. നിലവിൽ പിക്സൽ ഉപകരണങ്ങളിൽ LDAC കോഡെക് ലഭ്യമാണെങ്കിലും, ഹെഡ്ഫോണുകളോ ഇയർബഡുകളോ അതിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ ഉപയോക്താക്കൾക്ക് കുറഞ്ഞ നിലവാരമുള്ള ഓഡിയോയിലേക്ക് മാറേണ്ടി വന്നിരുന്നു.
ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് LHDCv5-ന്റെ കടന്നുവരവ്. എന്നാൽ, ഈ സൗകര്യം ഫോണിൽ സ്വയമേവ പ്രവർത്തനസജ്ജമല്ല.
റെഡ്ഡിറ്റ് ഉപയോക്താവായ QuantumCatalyzt ചൂണ്ടിക്കാണിച്ചതനുസരിച്ച്, ഫോണിലെ ‘ഡെവലപ്പർ ഓപ്ഷനുകളിൽ’ (Developer Options) ഒളിഞ്ഞിരിക്കുന്ന ഈ ഫീച്ചർ സ്വയം ക്രമീകരിക്കേണ്ടതുണ്ട്. ഈ ഫീച്ചർ എങ്ങനെ പ്രവർത്തനസജ്ജമാക്കാം:
ആദ്യം ഫോണിലെ ‘About Phone’ എന്ന വിഭാഗത്തിൽ പോയി ‘Build Number’ ഏഴ് തവണ ടാപ്പ് ചെയ്ത് ഡെവലപ്പർ ഓപ്ഷനുകൾ എനേബിൾ ചെയ്യുക.
ശേഷം താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
1. ഫോൺ ‘Settings’ തുറക്കുക.
2.
‘System’ വിഭാഗത്തിലേക്ക് പോകുക.
3. അവിടെയുള്ള ‘Developer Options’ തിരഞ്ഞെടുക്കുക.
4.
‘Bluetooth Audio Codec’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
5. ലിസ്റ്റിൽ നിന്ന് LHDCv5 തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ഇയർബഡുകളോ ഹെഡ്ഫോണുകളോ LHDCv5 കോഡെക്കിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ മാത്രമേ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. മികച്ച നിലവാരത്തിലുള്ള വയർലെസ് ഓഡിയോ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ അപ്ഡേറ്റ് ഏറെ ഗുണകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

