കർണാടകയിലെ ബാഗൽകോട്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് രണ്ട് വിദ്യാർഥികൾക്ക് നേരെ അതിക്രമം. കളിക്കുന്നതിനിടെ അബദ്ധത്തിൽ പന്ത് ഒരു യുവതിയുടെ ദേഹത്ത് തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം.
പന്ത് ദേഹത്തു കൊണ്ടെന്ന് യുവതി പരാതിപ്പെട്ടതിന് പിന്നാലെ, പ്രദേശവാസികളായ ചിലർ സ്ഥലത്തെത്തുകയും വിദ്യാർഥികളെ ബലമായി പിടികൂടുകയുമായിരുന്നു. തുടർന്ന് സ്കൂളിലെ ജനാലകളിൽ കയർ ഉപയോഗിച്ച് കെട്ടിയിട്ട
ശേഷം ചെരിപ്പ് കൊണ്ട് മർദിച്ചു. ഈ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
മർദനം കണ്ട് തടിച്ചു കൂടിയ മറ്റു നാട്ടുകാർ ഇടപെട്ടാണ് വിദ്യാർഥികളെ മോചിപ്പിച്ചത്. വിവരം അറിഞ്ഞയുടൻ നാട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
ആക്രമണത്തിൽ സാരമായി പരുക്കേറ്റ വിദ്യാർഥികൾ നിലവിൽ ചികിത്സയിലാണ്. കുട്ടികൾക്ക് നേരെ ഉണ്ടായ ഇത്തരം അക്രമങ്ങളെ കർശനമായി നേരിടുമെന്നും നിയമനടപടികൾ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

