പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയുടെ വൻ വിജയത്തിന് പിന്നാലെ, പുതിയൊരു ഫാന്റസി ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് സംവിധായകൻ വിനയൻ. ‘When three worlds unite Miracles unfold’ എന്ന ടാഗ്ലൈനോടു കൂടിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറക്കാനാണ് തീരുമാനം. സിനിമയുടെ പ്രത്യേകതകൾ
അതിശയൻ, അത്ഭുതദ്വീപ്, ആകാശഗംഗ തുടങ്ങിയ വിനയന്റെ മുൻകാല ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ.
തന്റെ പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണോ സംവിധായകൻ ലക്ഷ്യമിടുന്നത് എന്ന ചർച്ചകളും ഇതിനകം സിനിമാ പ്രേമികൾക്കിടയിൽ സജീവമായിട്ടുണ്ട്. അത്ഭുതദ്വീപ് പോലൊരു ചിത്രം വീണ്ടും പ്രതീക്ഷിക്കുന്നുവെന്ന് മുൻപ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
ആ ചോദ്യങ്ങൾക്കുള്ള മറുപടിയാകുമോ ഈ പുതിയ ചിത്രമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഔദ്യോഗിക പ്രഖ്യാപനം
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിനയൻ ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹം കുറിച്ചതിങ്ങനെ:
“അങ്ങനെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയ്കു ശേഷം ഒരു ത്രില്ലിംഗ് ഫാന്റസി സ്റ്റോറിയുമായി നിങ്ങളുടെ മുന്നിലേക്കെത്താന്‍ തീരുമാനിച്ചിരിക്കുന്നു..ചിത്രത്തിന്റെ ക്രൂവിനെപ്പറ്റിയും താരങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ അടുത്തു തന്നെ എറണാകുളത്തു നടക്കുന്ന ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ അനൌണ്സ് ചെയ്യും..കണ്ടന്റിന്റെ ക്വാളിറ്റിയാണല്ലോ ഇന്നത്തെ സിനിമയുടെ മുഖമുദ്ര…. എന്നും എന്റെ പരീക്ഷണ ശ്രമങ്ങളേയും പുതുമകളേയും സപ്പോര്‍ട്ടു ചെയ്തിട്ടുള്ള നിങ്ങള്‍ ഇതുവരെ പറയാത്ത രീതിയിലുള്ള ഈ സ്റ്റോറി ടെല്ലിംഗും ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്..Need your blessings…”
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ ഔദ്യോഗികമായി അറിയിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

