ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെ എ ഡി തോമസ് ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ ആക്രമണത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്.
സംഭവത്തിൽ ഗൺമാൻമാരായ അനിൽ കുമാർ, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ വിപിൻ, ഷൈജു, അരുൺ എന്നീ പൊലീസുകാരും കേസിൽ പ്രതികളാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആകെ അഞ്ച് പൊലീസുകാർക്കെതിരെയാണ് നടപടിക്ക് ശിപാർശയുള്ളത്. പ്രതികളായ പൊലീസുകാർ ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്ന് എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ, ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള ശിപാർശ ഇന്ന് തന്നെ ഡിജിപിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസിൽ പുനരന്വേഷണം ആരംഭിച്ചതെന്നും, ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമല്ലെന്നും നേരത്തെ പ്രതികരിച്ചവർ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

