എൻസിപിയിൽ നിലനിൽക്കുന്ന ഭിന്നതകൾ രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തെ അറിയിക്കാതെ പ്രവർത്തകർ യോഗം ചേർന്ന സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഈ മാസം 29-ാം തീയതി സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പാർട്ടിയിൽ ഒരു വിഭാഗം പിളർപ്പിന് ശ്രമിക്കുന്നതായി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചുവെന്ന് തോമസ് കെ തോമസ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ എൻസിപിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പിളർപ്പിന്റെ വക്കിലാണ് എത്തിനിൽക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചി കലൂരിൽ പിസി ചാക്കോയെ അനുകൂലിക്കുന്നവർ പ്രത്യേക യോഗം ചേർന്നിരുന്നു.
സംസ്ഥാന അധ്യക്ഷപദവി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്ത ഈ യോഗം നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

