എറണാകുളം മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ബാധിതരായ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സർക്കാർ ഹൈക്കോടതിയെ അറിയിക്കും. തിങ്കളാഴ്ച വിഷയത്തിൽ കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
വിഷയം സംബന്ധിച്ച് മന്ത്രി റോജി എം ജോൺ കഴിഞ്ഞ ദിവസം കുടുംബങ്ങളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. എറണാകുളം കളക്ടറേറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
പ്രദേശത്ത് നടക്കാനിരിക്കുന്ന ഒഴിപ്പിക്കൽ നടപടികളുടെ ഭാഗമായി ഒരു അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലം സന്ദർശിക്കുമെന്ന് സൂചനയുണ്ട്. അതേസമയം, ഒഴിപ്പിക്കൽ നടപടികളിൽ ഇനി പൊലീസിന്റെ ഇടപെടൽ ഉണ്ടാവില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
കോടതി വിധി കുടുംബങ്ങൾക്ക് പ്രതികൂലമാകുന്ന പക്ഷം, സുതാര്യവും ന്യായവുമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മലയിടംതുരുത്തിൽ നിന്ന് മാറിതാമസിക്കാൻ തയ്യാറല്ല എന്ന നിലപാടിലാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ ഉറച്ചുനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

