സംസ്ഥാന മുഖ്യമന്ത്രിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ‘ചീഫ് മിനിസ്റ്റർ വിഡിഎസ്’ എന്ന പേരിലുള്ള പേജിലൂടെയാണ് സബ്സ്ക്രിപ്ഷൻ ഫീസായി പ്രതിമാസം 89 രൂപ ആവശ്യപ്പെടുന്നത്.
ഫെയ്സ്ബുക്കിൽ വി.ഡി.സതീശൻ എന്ന് സെർച്ച് ചെയ്യുമ്പോൾ സമാനമായ നിരവധി അക്കൗണ്ടുകൾ ലഭ്യമാണ്. ഇതിൽ ഒരു പേജാണ് പണപ്പിരിവ് നടത്തുന്നത്.
ഏകദേശം 5,89,000 ഫോളോവേഴ്സ് ഈ വ്യാജ പേജിനുണ്ട്. എന്നാൽ, സബ്സ്ക്രിപ്ഷൻ വഴി എത്രപേർ പണം നൽകിയിട്ടുണ്ടെന്ന വിവരങ്ങൾ പേജിൽ മറച്ചുവെച്ചിരിക്കുകയാണ്.
വലിയൊരു വിഭാഗം ആളുകളെ ഫോളോവേഴ്സ് ആക്കി മാറ്റിയ സാഹചര്യത്തിൽ, ഇതിനോടകം തന്നെ കാര്യമായ തോതിൽ സബ്സ്ക്രിപ്ഷൻ നടന്നിട്ടുണ്ടാകാമെന്നാണ് സൈബർ വിദഗ്ധർ വിലയിരുത്തുന്നത്. സാധാരണയായി ചലച്ചിത്ര താരങ്ങളാണ് തങ്ങളുടെ പോസ്റ്റുകൾ കാണുന്നതിനായി സബ്സ്ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കാറുള്ളത്.
എന്നാൽ, മുഖ്യമന്ത്രിയുടെ പേരിൽ ഇത്തരമൊരു നടപടി ആശങ്കയുളവാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഒന്നുമാത്രമാണെന്നും, സബ്സ്ക്രിപ്ഷൻ ആവശ്യപ്പെടുന്ന ഇത്തരം പേജുകൾ പൂർണമായും വ്യാജമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

