വേനൽക്കാല യാത്രാ സീസൺ കണക്കിലെടുത്ത് തങ്ങളുടെ ഡിജിറ്റൽ വാലറ്റ് സേവനങ്ങളിൽ നിർണ്ണായകമായ സാങ്കേതിക പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ യാത്രാനുഭവം കൂടുതൽ സുഗമമാക്കുന്നതിനുമാണ് കമ്പനി മുൻഗണന നൽകുന്നത്.
അടുത്തിടെ ലോക്ക് സ്ക്രീനുകളിൽ ഫ്ലൈറ്റ് ട്രാക്കിംഗിനായുള്ള ‘ലൈവ് അപ്ഡേറ്റ്സ്’ സൗകര്യം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതൽ സാങ്കേതിക മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ I/O 2026 ഡെവലപ്പർ സെഷനിലാണ് പുതിയ പദ്ധതികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പങ്കുവെച്ചത്.
യാത്രകളെ കൂടുതൽ ലളിതവും സമ്മർദ്ദരഹിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചതെന്ന് ഗൂഗിൾ വാലറ്റ് ടെക് ലീഡ് ഗോക്മെൻ ഗോക്സെൽ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “We want to make travel feel less stressful and less disconnected and be with travelers throughout their journey.” ഈ നവീകരണത്തിലൂടെ ഉപയോക്താക്കൾക്ക് ബോർഡിംഗ് പാസുകളിൽ നിന്ന് നേരിട്ട് എയർലൈൻ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമുകളിൽ അംഗമാകാൻ സാധിക്കും.
ഇതിനായി മറ്റ് ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ടതില്ല എന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ‘ഓട്ടോ ലിങ്ക്ഡ് പാസസ്’ എന്ന സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി യാത്രാ രേഖകൾ ഗൂഗിൾ വാലറ്റിലേക്ക് സ്വയം അപ്ഡേറ്റ് ആകുന്നു. നിലവിൽ ബ്രസീലിലെ അസുൾ എയർലൈൻസ് (Azul Airlines) ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
വെബ്, മൊബൈൽ, എയർപോർട്ട് ചെക്ക്-ഇൻ എന്നിവയിലൂടെ ലഭിക്കുന്ന ബോർഡിംഗ് പാസുകൾ നേരിട്ട് വാലറ്റിലേക്ക് ലഭ്യമാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. ബാഗേജ് ടാഗുകൾ കൈമാറുന്നതിനും, ബോർഡിംഗ് പാസുകൾ അല്ലെങ്കിൽ ലോയൽറ്റി കാർഡുകളുമായി ബന്ധപ്പെട്ട
ഓഫറുകൾ ഉപയോക്താക്കളെ അറിയിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഗൂഗിൾ അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

