കൊല്ലം: കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ഫാത്തിമ മുബഷിറയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
പെൺകുട്ടിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നായിരുന്നു വീട്ടുകാരുടെ ആദ്യ മൊഴി . പോസ്റ്റ്മോർട്ടത്തിലാണ് തൂങ്ങി മരണം സ്ഥിരീകരിച്ചത്.
വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുളള മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) … FacebookTwitterWhatsAppTelegram

