ചെന്നൈ- രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേക്ക് സമീപം ബലൂണ്‍ പതിച്ചു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണാണ് റണ്‍വേക്ക് സമീപം പതിച്ചത്.
സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ കെട്ടിയിട്ടിരുന്ന ബലൂണാണ് റണ്‍വേയില്‍ പതിച്ചത്.
ബലൂണ്‍ പറന്നുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ കണ്ടിരുന്നില്ല. റണ്‍വേ നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് നിലത്തുകിടക്കുന്ന ബലൂണ്‍ കണ്ടത്.
ഈ സമയത്ത് വിമാനങ്ങളൊന്നും ലാന്‍ഡ് ചെയ്യാത്തതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായി.
ബലൂണ്‍ എങ്ങനെ പറന്നുവന്നതെന്നതിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. 2024 January 23 India balloon title_en: CHENNAI AIRPORT …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

