കണ്ണൂർ: പ്രമാടമായ പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതി കെ. പത്മരാജൻ ഇന്ന് ജയിൽ മോചിതനാകും.
വിചാരണക്കോടതി ചുമത്തിയ ജീവപര്യന്തം തടവുശിക്ഷ കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ നിയമപരമായി പോരായ്മകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഈ നടപടി.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം പ്രസക്തമാണെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. കൂടാതെ, അറുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിലുള്ള സംശയവും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പ്രകടിപ്പിച്ചു.
കഴിഞ്ഞ വർഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരി മാസത്തിനും ഫെബ്രുവരി മാസത്തിനുമിടയിൽ കണ്ണൂർ പാലത്തായിയിലെ പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ സ്കൂളിനകത്തും പുറത്തുമായി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.
ഈ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടൊപ്പം ഉപാധികളോടെയുള്ള ജാമ്യവും അനുവദിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവ്യവസ്ഥയുമടക്കമുള്ള കർശന ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിട്ടുള്ളത്.
അതിനിടെ, പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ.
രാഗേഷ് രംഗത്തെത്തി. പ്രോസിക്യൂഷന്റെ ഒത്തുകളിയാണ് ഇതിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
എൽഡിഎഫ് സർക്കാരാണ് പ്രതിക്ക് ഇതിനുമുമ്പ് ശിക്ഷ വാങ്ങി നൽകിയതെന്നും, സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഇല്ലാതെ പ്രോസിക്യൂഷന് ഈ രീതിയിൽ ലാഘവബുദ്ധിയോടെ കേസിനെ സമീപിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും കെ.
കെ. രാഗേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

