തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നിലവിൽ ജാമ്യം ലഭിച്ചിരിക്കുന്നത്. എന്നാൽ, കൗൺസിലർക്ക് എതിരെ കാപ്പ നിയമം നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിക്കില്ല.
ഇതിന് മുൻപ് കാപ്പ കേസിൽ തടവിലായിരിക്കെ വിയ്യൂർ ജയിലിൽ വെച്ചാണ് സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ജയിലിലെ ഈ സത്യപ്രതിജ്ഞ.
ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്നും അസാധാരണ സാഹചര്യങ്ങളിൽ കോടതിയ്ക്ക് അത്തരം തീരുമാനങ്ങൾ എടുക്കാമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. ജനവിധി മാനിക്കാനാണ് ഇത്തരം അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കുന്നത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ആദ്യമായാണ്. മുമ്പ് ചട്ടവിരുദ്ധമായി വിവിധ ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന്റെ പേരിൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഉൾപ്പെടുന്നയാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.
കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട അദ്ദേഹം ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

