ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പ്രവേശന പരീക്ഷയായ നീറ്റ് (NEET) പൂർണ്ണമായി റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതിനുപുറമെ, വിദ്യാഭ്യാസം പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണമെന്ന് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ സി ജോസഫ് വിജയ് ആവശ്യപ്പെട്ടു.
പരീക്ഷയുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ അവ നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് വിഷയത്തിൽ തങ്ങളുടെ പാർട്ടി വളരെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സി ജോസഫ് വിജയ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വിമർശിച്ചു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണ്ണമായും നിർത്തലാക്കണമെന്നാണ് ടിവികെ പാർട്ടിയുടെയും പ്രധാന ആവശ്യം.
നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്നും പാർട്ടി അഭിപ്പ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

