സ്മാർട്ട് വാച്ച് വിപണിയിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഗൂഗിൾ പിക്സൽ വാച്ച് 2, 3, 4 എന്നീ മോഡലുകൾക്കായി കഴിഞ്ഞ ജൂൺ മാസത്തിലാണ് വെയർ ഒഎസ് 7 പുറത്തിറക്കിയത്.
എന്നാൽ ആദ്യ തലമുറയിൽ പെട്ട പിക്സൽ വാച്ചിന് ഈ പുതിയ അപ്ഡേറ്റ് ലഭ്യമല്ല.
തിരഞ്ഞെടുത്ത സ്മാർട്ട് വാച്ചുകളിലേക്ക് എത്തുന്ന ഈ പുതിയ അപ്ഡേറ്റ് വേഗതയേറിയ പ്രവർത്തനങ്ങൾ, ഡൈനാമിക് വിജറ്റുകൾ, മികച്ച ബാറ്ററി ലൈഫ്, ആൻഡ്രോയിഡ് സംയോജനം എന്നിവ ലഭ്യമാക്കുന്നു. എങ്കിലും, ഐ/ഒ 2026-ൽ ഗൂഗിൾ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ച പ്രധാന ഫീച്ചറുകളിൽ ചിലത് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രധാനപ്പെട്ട ജെമിനി ഇന്റലിജൻസ് ഫീച്ചറുകൾ തൽക്കാലം മാറ്റി വെച്ചിരിക്കുകയാണെന്നും, ഈ വർഷം അവസാനം “തിരഞ്ഞെടുത്ത ഉപകരണങ്ങളിൽ മാത്രമായി” ഇവ ലഭ്യമാക്കുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
സോഫ്റ്റ്വെയറിനേക്കാൾ ഉപരിയായി ഹാർഡ്വെയർ പരിമിതികളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വെയർ ഒഎസ് 7 വാഗ്ദാനം ചെയ്യുന്ന പുതിയ മാറ്റങ്ങൾ ആൻഡ്രോയിഡ് 16-ലെ അതേ അനുഭവമാണ് പുതിയ അപ്ഡേറ്റിലൂടെ കൈത്തണ്ടയിലെ സ്മാർട്ട് വാച്ചുകളിലേക്കും ഗൂഗിൾ എത്തിക്കുന്നത്.
സ്പോർട്സ് സ്കോറുകൾ, വർക്ക്ഔട്ട് പുരോഗതി എന്നിവയുൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ വാച്ച് ഫേസിൽ തന്നെ ലഭ്യമാകും. ഫുൾ സ്ക്രീൻ ടൈലുകൾ ഒഴിവാക്കി പകരം ഡൈനാമിക് വെയർ വിജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഫോൺ വിജറ്റ് സൈസിനനുയോജ്യമായ 2×1, 2×2 ഗ്രിഡുകളെയാണ് പുതിയ വിജറ്റുകൾ പിന്തുണയ്ക്കുന്നത്. ഇതിനുപുറമെ, പുതിയ സിസ്റ്റം ലെവൽ മീഡിയ ഔട്ട്പുട്ട് സ്വിച്ചറും ഇതിലുണ്ട്.
ഇയർബഡുകൾ, ഹോം സ്പീക്കറുകൾ, ആൻഡ്രോയിഡ് ഫോൺ, ടിവി എന്നിവയ്ക്കിടയിൽ ഓഡിയോ കൈമാറാൻ ഇത് സഹായിക്കുന്നു. കൂടുതൽ ബാറ്ററി ബാക്കപ്പ് വെയർ ഒഎസ് 6-ൽ നിന്ന് വെയർ ഒഎസ് 7-ലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് സോഫ്റ്റ്വെയർ അധിഷ്ഠിത പവർ മാനേജ്മെന്റ് വഴി ഏകദേശം 10% വരെ ബാറ്ററി ലൈഫ് വർദ്ധനവ് ലഭിക്കുമെന്ന് ഗൂഗിൾ പറയുന്നു.
ഹൃദയമിടപ്പ് നിരന്തരം നിരീക്ഷിക്കുന്നതും ഓൾവേസ്-ഓൺ ഡിസ്പ്ലേ പ്രവർത്തിപ്പിക്കുന്നതുമായ ഒരു ഉപകരണത്തിൽ ബാറ്ററി ദൈർഘ്യം വർദ്ധിക്കുന്നത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും. പിക്സൽ വാച്ച് 2 ഉടമകളെ സംബന്ധിച്ചിടത്തോളം ചാർജിംഗിനിടയിലെ ഈ അധിക സമയം ഏറെ പ്രയോജനപ്പെടും.
ജെമിനി ഫീച്ചറുകളും ഹാർഡ്വെയർ പരിമിതികളും നിലവിലുള്ള പിക്സൽ വാച്ചുകളിൽ ഫോൺ വഴിയോ ക്ലൗഡ് വഴിയോ ജെമിനി സേവനം ഉപയോഗിക്കാൻ സാധിക്കും. റിമോട്ട് സെർവറുകൾ വഴിയാണ് ഇതിന്റെ പ്രൊസസിങ് നടക്കുന്നത്.
എന്നാൽ ജെമിനി ഇന്റലിജൻസ് ഫീച്ചറുകൾ നേരിട്ട് ഉപകരണത്തിൽ തന്നെ പ്രവർത്തിക്കേണ്ടവയാണ്. ഇതിന് ശക്തമായ ഹാർഡ്വെയർ പിന്തുണ ആവശ്യമാണ്.
നിലവിലെ വാച്ചുകളിലെ പ്രൊസസ്സറുകൾക്ക് ഇതിനുള്ള പരിമിതികളുണ്ട്. സ്നാപ്ഡ്രാഗൺ ഡബ്ല്യു5 ജെൻ 1 ചിപ്സെറ്റാണ് പിക്സൽ വാച്ച് 2, പിക്സൽ വാച്ച് 3 എന്നിവയിലുള്ളതെങ്കിൽ, പിക്സൽ വാച്ച് 4-ൽ സ്നാപ്ഡ്രാഗൺ ഡബ്ല്യു5 ജെൻ 2 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വർഷം അവസാനം ജെമിനി ഫീച്ചറുകൾ വാച്ചുകളിൽ എത്തുമ്പോൾ, വാച്ചിന്റെ സ്വന്തം പ്രൊസസറിനേക്കാൾ കണക്റ്റ് ചെയ്തിരിക്കുന്ന ഫോണിനെ ആശ്രയിച്ചായിരിക്കും ഇവ പ്രവർത്തിക്കുക എന്നാണ് കരുതപ്പെടുന്നത്. എങ്കിലും വെയർ ഒഎസ് 7 നിലവിലെ പിക്സൽ വാച്ചുകളുടെ പ്രവർത്തനം കൂടുതൽ മികച്ചതാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

