പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദപരമായ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. മുസ്ലീം ലീഗ് നിയമസഭാ കക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎമാർ തങ്ങളുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെച്ചു. പദ്ധതി നടപ്പിലാക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന പൊതു അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.
ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മന്ത്രിസഭാ ഉപസമിതിയുടെ ആദ്യ യോഗം മറ്റന്നാൾ ചേരും. ഈ യോഗത്തിന് ശേഷമായിരിക്കും വിഷയത്തിൽ സർക്കാർ അന്തിമ നിലപാട് ഔദ്യോഗികമായി അറിയിക്കുക.
പിഎം ശ്രീ പദ്ധതി സംബന്ധിച്ച സർക്കാർ നിലപാടിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്നതിനിടയിലാണ്, ഭരണപക്ഷത്തെ എംഎൽഎമാർക്കിടയിലും ആശങ്ക നിലനിൽക്കുന്നത്. അതേസമയം, പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനം പിന്മാറണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐയുടെ യുവജന സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് എന്നിവയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ചിനിടെ പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നേരത്തെ പിണറായി സർക്കാരിന്റെ കാലത്തും പിഎം ശ്രീ പദ്ധതിക്കെതിരെ സിപിഐ നേതൃത്വം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

