വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ സ്ഥിരമായി ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്സ്. എന്നാൽ ഇതിന്റെ ഡീഫോൾട്ട് ക്രമീകരണങ്ങൾ പലപ്പോഴും ആൻഡ്രോയിഡ് ഓട്ടോ അനുഭവത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.
മാപ്പിലെ തിരക്ക് കുറയ്ക്കാനും അനാവശ്യമായ അലേർട്ടുകൾ ഒഴിവാക്കാനും ചില ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് വഴി സാധിക്കും. ആൻഡ്രോയിഡ് ഓട്ടോ ക്രമീകരണങ്ങളിൽ വരുത്തേണ്ട
പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ സേവ് ചെയ്തു വെക്കുക എന്നതാണ് ഇതിൽ പ്രധാനം.
വീട്, ഓഫീസ്, ഡോക്ടറുടെ ക്ലിനിക്ക്, ആർക്കിടെക്റ്റിന്റെ ഓഫീസ് തുടങ്ങിയ പതിവായി പോകുന്ന സ്ഥലങ്ങൾ ഷോർട്ട്കട്ട് ആയി സജ്ജീകരിക്കാം. യാത്രയ്ക്കിടയിൽ ഫോണിൽ വിലാസം ടൈപ്പ് ചെയ്യുന്നതോ പഴയ സെർച്ചുകൾ പരതുന്നതോ ആയ ബുദ്ധിമുട്ടുകൾ ഇത് ഒഴിവാക്കിത്തരും.
കാറിലെ ഡിസ്പ്ലേയിൽ ഉള്ള സെർച്ച് ബാർ വഴി വളരെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഇത് സഹായിക്കും. ആൻഡ്രോയിഡ് ഓട്ടോ ഡാഷ്ബോർഡിൽ ജെമിനി ആക്ഷനുകൾ പിൻ ചെയ്യുന്നതാണ് മറ്റൊരാശ്വാസം.
ഒരേ വോയ്സ് കമാൻഡ് വീണ്ടും ആവർത്തിക്കുന്നതിന് പകരം, ഇവ ഒറ്റ ടാപ്പിൽ ചെയ്യാനാകും. ആൻഡ്രോയിഡ് ഓട്ടോ സെറ്റിങ്സിൽ പോയി Customize Launcher > Add a shortcut to the Launcher > A Gemini action menu എന്ന രീതിയിൽ കമാൻഡുകൾ സജ്ജീകരിക്കാം.
സമീപത്തുള്ള റെസ്റ്റോറന്റുകൾ കണ്ടെത്തുക, പെട്രോൾ പമ്പുകൾ കണ്ടെത്തുക, വാട്സാപ്പ് വഴി പ്രിയക്ക് ETA അയക്കുക തുടങ്ങിയവ ഇതിലൂടെ വളരെ എളുപ്പമാകും. മാപ്പിലെ ഡിഫോൾട്ട് ബ്ലൂ നാവിഗേഷൻ ആരോയ്ക്ക് പകരം സ്വന്തം കാറിന് അനുയോജ്യമായ ഡ്രൈവിങ് അവതാർ തിരഞ്ഞെടുക്കാം.
കാറിന്റെ രൂപവും നിറവും മാപ്പിൽ നൽകുന്നത് വഴി യാത്രകൾ കൂടുതൽ വ്യക്തിപരമാക്കാൻ സാധിക്കും. ഇത് മാപ്പിന്റെ പ്രവർത്തനത്തെ മാറ്റില്ലെങ്കിലും വലിയൊരു ഡിസ്പ്ലേയിൽ ഇതൊരു മികച്ച മാറ്റമാണ്.
ഹൈന്ദായ് എസ്യുവിയുമായി സാമ്യമുള്ള വാഹനം ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. വാഹനത്തിന്റെ എഞ്ചിൻ തരം ക്രമീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.
പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് വാഹന ഓപ്ഷനുകൾ ഗൂഗിൾ മാപ്പിൽ ലഭ്യമാണ്. ഏത് റൂട്ടാണ് കൂടുതൽ ഇന്ധനക്ഷമത നൽകുന്നത് എന്ന് കണക്കാക്കാൻ ഈ വിവരങ്ങൾ മാപ്പിനെ സഹായിക്കും.
ഹൈബ്രിഡ് വാഹനങ്ങൾ സ്റ്റോപ്പ് ആൻഡ് ഗോ ട്രാഫിക്കിലും ഡീസൽ വാഹനങ്ങൾ ഹൈവേകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇത് ഉപകരിക്കും. ഡ്രൈവിങ് സമയത്ത് മീഡിയ കൺട്രോളുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് സെറ്റിങ്സിൽ മാറ്റങ്ങൾ വരുത്താം.
Settings > Navigation വഴി പിന്തുണയ്ക്കുന്ന മീഡിയ ആപ്പ് കണക്ട് ചെയ്താൽ നാവിഗേഷനിൽ നിന്ന് മാറാതെ തന്നെ പാട്ടുകൾ നിയന്ത്രിക്കാനാകും. പാടുകൾ പോസ് ചെയ്യാനും, അടുത്ത ട്രാക്കിലേക്ക് മാറാനുമൊക്കെ ഇത് സഹായിക്കും.
ഈ ചെറിയ മാറ്റങ്ങൾ വഴി യാത്രകൾ കൂടുതൽ സുരക്ഷിതവും ലളിതവുമാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

