കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന നടപടികൾക്ക് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്. ഇതുമായി ബന്ധപ്പെട്ട
ടെണ്ടർ നടപടികളിൽ നിന്നും ഒഴിവാക്കപ്പെട്ട ചെന്നൈ ആസ്ഥാനമായുള്ള പികെ യൂണിക് എന്ന കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്.
ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെണ്ടറിൽ പങ്കെടുത്ത തന്നെ അന്യായമായി ഒഴിവാക്കിയെന്നും, ഈ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരന്റെ വാദം. ഹർജി പരിഗണിച്ച കോടതി, വിഷയം സംബന്ധിച്ച് വിശദമായ വാദം കേൾക്കാൻ സിംഗിൾ ബഞ്ചിനോട് ആവശ്യപ്പെട്ടു.
കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ ഫ്ലാറ്റ് പൊളിക്കുന്ന നടപടികൾ പൂർണ്ണമായും നിർത്തിവെക്കാനാണ് നിർദ്ദേശം. അതേസമയം, പൊളിക്കലുമായി ബന്ധപ്പെട്ട
അനുബന്ധ പ്രവർത്തനങ്ങൾ തുടരാൻ ജില്ലാ ഭരണകൂടത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ, വിദേശ കമ്പനിയായ എഡിഫെയ്സ്-നാണ് ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത്.
പ്രവൃത്തി പരിചയം മുൻനിർത്തിയാണ് അധികൃതർ ഈ കമ്പനിയെ തിരഞ്ഞെടുത്തത്. നേരത്തെ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതും എഡിഫെയ്സ് എന്ന കമ്പനിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

