ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അംഗീകാരം. അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ 2024-25 അക്കാദമിക് വർഷത്തെ 3-സ്റ്റാർ റേറ്റിങ് ലഭിച്ചു.
ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഊർജ്ജസ്വലമായ ഒരു നവീകരണ പരിസ്ഥിതി സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആശയരൂപീകരണം ഡിസൈൻ തിങ്കിംഗ്, ബൗദ്ധിക സ്വത്തവകാശം , സംരംഭകത്വം, പ്രശ്നപരിഹാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിലും അധ്യാപകരിലും കൂടുതൽ ക്രിയാത്മക മനോഭാവ സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സമൂഹത്തിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള കോളേജിന്റെ ശ്രമങ്ങൾക്കുള്ള അംഗികാരമാണ് ലഭ്യമായത്. ഉയർന്നുവരുന്ന സാമൂഹിക, സാങ്കേതിക, വ്യാവസായികരംഗങ്ങളിൽ സർഗ്ഗാത്മക ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാനും സംരംഭകത്വ സംരംഭങ്ങളിൽ പങ്കെടുക്കാനും ഭാവിയിലേക്ക് ആവശ്യമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കാനുമുള്ള ഒരു വേദിയാണ് കോളജിന്റെ ഐ.ഐ.സി വിദ്യാർത്ഥികൾക്ക് നൽകുന്നത്.
കോളജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ.
സിബി ജോസഫ്, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , ഐ.ഐ.സി.
കോളേജ് ഐ.ഐ.സി കൺവീനർ ഡോ അനു തോമസ്, ഐ.ക്യൂ .ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ്ജ്, നാക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ , അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം സാധ്യമായത്.
സംസ്ഥാനത്ത് ഏതാനും സ്ഥാപനങ്ങൾക്ക് മാത്രമാണ് ത്രീസ്റ്റാർ പദവി ലഭ്യമായിട്ടുള്ളത് . ക്യാമ്പസിൽ ഒരുക്കിയിട്ടുള്ള ഗവേഷണ സൗകര്യങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ പുതിയ കണ്ടുപിടുത്തങ്ങളിലേക്കും സംരംഭകത്വങ്ങളിലേയും കടന്നുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം അരുവിത്തുറ കോളജിന് സ്വന്തമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

