പോലീസിനെ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന വ്യക്തിയെ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ട്രഷററായി തിരഞ്ഞെടുത്തു. ടി.സി.വി.
നന്ദകുമാറിനെയാണ് അടുത്തിടെ നടന്ന ബ്ലോക്ക് സമ്മേളനത്തിലൂടെ സംഘടനയുടെ പ്രധാന ചുമതലയിലേക്ക് എത്തിച്ചത്. ഇരുപത് വർഷം കഠിനതടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.
ഇതിനുമുമ്പ് പയ്യന്നൂർ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന നന്ദകുമാർ, കൊലപാതക ശ്രമമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സമ്മേളന വേദിയിൽ ജയിലിൽ നിന്നും അയച്ച ഇദ്ദേഹത്തിന്റെ സന്ദേശം വായിച്ചു കേൾപ്പിച്ചത് ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.
ബ്ലോക്ക് സമ്മേളനത്തിൽ സി.വി. രഹിനേജ് സെക്രട്ടറിയായും സി.
ഷിജിൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട
മറ്റൊരു നേതാവായ വി.കെ. നിഷാദും വിവാദങ്ങളിൽ നിറഞ്ഞിരുന്നു.
ജയിലിൽ കഴിയുന്ന വേളയിൽ പയ്യന്നൂർ നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചെങ്കിലും, ശിക്ഷാവിധി നിലനിൽക്കുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ കാലയളവിൽ പലതവണ പരോൾ ലഭിച്ച നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

