വയനാട് ജില്ലയിലെ നടവയലിൽ ഫുട്ബോൾ പ്രേമികൾക്കിടയിൽ കൗതുകവും അത്ഭുതവും നിറയ്ക്കുകയാണ് അമ്മു എന്ന വളർത്തുനായ. അഞ്ചര വയസ്സുകാരിയായ ഈ നായ പന്തുമായി കളിക്കളത്തിലിറങ്ങുമ്പോൾ കാണികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
ഇന്ത്യൻ സ്പിറ്റ്സ് വർഗ്ഗത്തിൽപ്പെട്ട അമ്മു, ഉടമയായ സതീശന്റെയും കുടുംബത്തിന്റെയും വലിയൊരു കൂട്ടാളി കൂടിയാണ്.
അർജന്റീന ഫാൻസുകാരനായ സതീശൻ നെല്ലിയമ്പം ചാക്കാംകുന്നിലാണ് താമസിക്കുന്നത്. അമ്മുവിന്റെ ഫുട്ബോൾ മികവിനെക്കുറിച്ച് ഉടമ സതീശൻ പറയുന്നത് ഇങ്ങനെയാണ്: “ഫുട്ബോൾ കയ്യിൽ കിട്ടിയാൽ മക്കളെ പോലും മറന്ന് സതീശനും മകനുമൊപ്പം അമ്മു കളിക്കളത്തിലിറങ്ങും.
പിന്നെ ആർക്കും ബോൾ കിട്ടുമെന്ന് വിചാരം വേണ്ട. മുൻകാലുകളും മുഖവും മുക്കും കൊണ്ട് കളിയുടെ ആറാട്ട് നടത്തും.
പന്ത് കൈകാര്യം ചെയ്യാനുള്ള നായയുടെ കഴിവ് അമ്പരപ്പിക്കുന്നതാണ്.”
അമ്മുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഇങ്ങനെയാണ്:
കൗതുകകരമായ തുടക്കം: നാല് വർഷം മുൻപ് നടന്ന ആദ്യ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളായിരുന്നു അമ്മുവിനുണ്ടായിരുന്നത്. അതിൽ ഒരു കുഞ്ഞ് ആറു കാലുകളുമായി പിറന്നത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
അന്ന് മുതൽ നാട്ടുക്കാർക്കിടയിൽ അമ്മു ശ്രദ്ധാകേന്ദ്രമായി മാറി. കളിക്കളത്തിലെ പ്രകടനം: രണ്ട് പ്രസവങ്ങളിലായി ആറ് കുഞ്ഞുങ്ങളുടെ അമ്മയായ ശേഷവും ഫുട്ബോളിനോടുള്ള അമ്മുവിന്റെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.
സതീശന്റെ കുടുംബാംഗങ്ങൾ അല്ലാത്തവർ ആരും തന്നെ അമ്മുവിന്റെ കയ്യിൽ നിന്ന് പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കേണ്ടതില്ല. പന്ത് കൈവശം വെക്കുമ്പോൾ കാണിക്കുന്ന വേഗതയും കൗശലവും ഏവരെയും അത്ഭുതപ്പെടുത്തുന്നു.
പ്രായത്തിന്റേതായ ചെറിയ ക്ഷീണങ്ങൾ ഉണ്ടെങ്കിലും, പന്ത് മുന്നിലെത്തിയാൽ പിന്നെ സകലതും മറന്ന് കളിയിൽ മുഴുകുന്നതാണ് ഈ അരുമയുടെ പതിവ്. കായികലോകം ആവേശത്തിമിർപ്പിലാകുമ്പോൾ നടവയലിലെ ഈ നാടൻ ഫുട്ബോൾ താരം ഏവർക്കും കൗതുക കാഴ്ചയായി മാറുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

