തൃത്താലയിലെ റെയിൽ പാതയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തറ റെയിൽവേ ഗേറ്റ് താൽക്കാലികമായി അടച്ചു. ഇതോടെ പ്രദേശവാസികളും ദീർഘദൂര യാത്രക്കാരും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
പള്ളിപ്പുറം – പട്ടാമ്പി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാർഗങ്ങളിലൊന്നാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് റെയിൽവേ അധികൃതർ ഗേറ്റ് അടയ്ക്കാൻ തീരുമാനിച്ചത്.
റോഡിൽ കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ചാണ് നിലവിൽ വാഹന ഗതാഗതം പൂർണമായി തടഞ്ഞിരിക്കുന്നത്. ദിവസേന ജോലിക്കും പഠനാവശ്യങ്ങൾക്കുമായി പട്ടാമ്പിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളെയാണ് ഈ നിയന്ത്രണം നേരിട്ട് ബാധിച്ചത്.
ഗേറ്റ് അടച്ചതിനെത്തുടർന്ന് കിലോമീറ്ററുകൾ അധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ഇന്ധനച്ചെലവ് വർധിച്ചതിനൊപ്പം യാത്രാസമയവും ഇരട്ടിയായിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കും ആശുപത്രി ആവശ്യങ്ങൾക്കും പോകുന്നവർക്ക് ഈ ഗതാഗത തടസ്സം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
അറ്റകുറ്റപ്പണികൾ എത്ര ദിവസങ്ങൾ കൊണ്ട് പൂർത്തിയാകുമെന്ന കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തത് യാത്രക്കാരിൽ ആശങ്ക വർധിപ്പിക്കുന്നു. ഗേറ്റ് അടയ്ക്കുന്ന വിവരം മുൻകൂട്ടി അറിയിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും ആക്ഷേപമുണ്ട്.
എത്രയും വേഗത്തിൽ പണികൾ പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

