സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ സംഘടനയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിലുണ്ടായ പാകപ്പിഴകളെ ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കങ്ങളാണ് കൂട്ടരാജിയിൽ കലാശിച്ചത്.
ശ്വേത മേനോൻ അധ്യക്ഷയായിരുന്ന ഭരണസമിതിയാണ് സ്ഥാനമൊഴിഞ്ഞത്. ഈ സംഭവവികാസങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തി നടൻ ചാലി പാല രംഗത്തെത്തി.
“അമ്മ എന്ന് പറയുന്നത് എന്റെ സ്വന്തം അമ്മയ്ക്ക് തുല്യമാണ്. ചങ്ക് പൊടിയുന്നു സത്യത്തില്‍.
ഇത്രയും കാലമായിട്ട് ഉണ്ടായിരുന്ന ഐക്യമത്യവും യോജിപ്പും, എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. ഇപ്പോഴതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചിതറി.
തേങ്ങ ചാണകത്തില്‍ വീണത് പോലെയായി. എന്തൊക്കെയോ സംഭവിച്ചു.
എനിക്ക് വലിയ വിഷമമാണ്. ശ്വേത അംഗത്വം രാജിവച്ചത് അപ്പോഴത്തെ മാനസികാവസ്ഥയിലാണ്.
സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന കാര്യങ്ങളാണ്. പെറുക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല.
എല്ലാം ഒരു അണ്ടര്‍സ്റ്റാന്റിംഗ് ആണ്. നമ്മുടെ വീട്ടില്‍ ഒതുങ്ങേണ്ട
കാര്യം നാട്ടുകാര്‍ മുഴുവന്‍ അറിയേണ്ട കാര്യമില്ല.
ഇനി പുതിയ തലമുറ വരും” എന്ന് അദ്ദേഹം പറഞ്ഞു. ഭരണസമിതിയുടെ രാജിയെത്തുടർന്ന് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
രമേഷ് പിഷാരടി കൺവീനറായി പ്രവർത്തിക്കുന്ന സമിതിയെ ജഗദീഷ് നേതൃത്വം നൽകിയ ചർച്ചകൾക്കൊടുവിലാണ് തിരഞ്ഞെടുത്തത്. കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോനി, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

