കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ
പത്തനംതിട്ട ∙ രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ കണ്ടു.
ഇന്ന് പുലർച്ചെ ഒന്നോടെ കോന്നി – തണ്ണിത്തോട് റോഡിൽ മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്താണ് കടുവയെ കണ്ടത്. പട്രോളിങ്ങിനിടെ എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിനു പോകാനായി വരികയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
Also Read
കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു. തണ്ണിത്തോട് പൊലീസ് എഎസ്ഐ ശിവപ്രസാദും സിപിഒ ശരത്ചന്ദ്രനുമാണ് വാഹനത്തിലുണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

