സംസ്ഥാന രാഷ്ട്രീയത്തിലെയും ദേശീയ തലത്തിലെയും സുപ്രധാന സംഭവവികാസങ്ങളോടെ ഇന്നത്തെ വാർത്താ സംഗ്രഹം. നിയമസഭാ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.
മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ നിർത്തി മത്സരിച്ച സാഹചര്യത്തിൽ സഭയിൽ വോട്ടെടുപ്പ് നടന്നു. വോട്ടെടുപ്പിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ 101 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി എ.സി.
മൊയ്തീന് 35 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകളും ലഭിച്ചു.
ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ചികിത്സയിലുള്ള മാതാവിനെ സന്ദർശിക്കുന്നതിനായി ജൂൺ 1 മുതൽ 3 വരെ മൂന്നു ദിവസത്തേക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയത്. സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ആലപ്പുഴയിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.
ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ദില്ലി എയിംസിൽ വെച്ച് പരിശോധന നടത്താനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കുടുംബം സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിൽ പത്ത് വർഷമായി പ്രവർത്തിച്ചു വരുന്ന ‘ജീപ്പ് സ്റ്റേഷൻ’ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ കണ്ണൂർ പൊലീസിന് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

